15 October Tuesday
കോടതികളില്‍ നൂറ്റമ്പതിലധികം കേസ്

ഭക്ഷണത്തില്‍ നിറം 
ചേര്‍ക്കല്ലേ, പിടിവീഴും

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2024
 
കോഴിക്കോട് 
ഭക്ഷണപദാർഥങ്ങളിൽ കൃത്രിമനിറം ചേർത്ത് വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ പരിശോധനയും നടപടിയും കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. പിഴയ്ക്കും താക്കീതിനും പുറമെ കോടതി നടപടി സ്വീകരിച്ചാണ് ഇത്തരക്കാരെ പൂട്ടുന്നത്. ഭക്ഷണപദാർഥത്തിൽ നിയമവിരുദ്ധമായി  കൃത്രിമനിറം ചേർത്തതിന് ജില്ലയിൽ വിവിധ കോടതികളിലായി നൂറ്റമ്പതിലധികം കേസുകളാണ് നടക്കുന്നത്. 
2011ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷണത്തിൽ ചേർക്കുന്ന അസംസ്കൃത വസ്തുകൾക്ക് കർശന നിയന്ത്രണമുണ്ട്. കൃത്രിമ നിറം, കേടാവാതിരിക്കാനുള്ള ചേരുവ, കൃത്രിമ മധുരം എന്നിവ നിയമവിരുദ്ധമായി  ചേർക്കുന്നത് മൂന്നുമാസം മുതൽ ആറ് വർഷംവരെ തടവും ഒരുലക്ഷം മുതൽ അഞ്ച് ലക്ഷംവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ ഭക്ഷ്യ ഉൽപ്പാദകർ കൃത്രിമ–-അനുബന്ധ വസ്‌തുക്കളെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ മനസ്സിലാക്കിയേ ഇവ ഉപയോഗിക്കാവൂ. ഈ കാര്യങ്ങൾ ഉൽപ്പാദകരിലും ഉപഭോക്താക്കളിലും എത്തിക്കാൻ "നിറമല്ല രുചി' എന്നപേരിൽ ബോധവൽക്കരണ ക്ലാസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ചിരുന്നു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top