23 December Monday

ടൈലർ ടച്ച് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ടൈലർ ടച്ച് പദ്ധതിയുടെ ജില്ലയിലെ ആദ്യ കൗണ്ടറിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ഖദീജ ഹംസ നിർവഹിക്കുന്നു

കുറ്റ്യാടി
തയ്യൽ തൊഴിലാളികളുടെ സംഘടനയായ എകെടിഎ നാല് ലക്ഷത്തോളം തൊഴിലാളികൾക്ക് വിവിധ ഘട്ടങ്ങളിലായി തൊഴിൽ നൽകാനുള്ള സ്വപ്നപദ്ധതിയായ ‘ടൈലർ ടച്ച് പരിശീലനം ഉൽപ്പാദനം വിതരണം ക്ഷേമം’ എന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാനത്തെ 41ാമത്തെ കൗണ്ടർ കുന്നുമ്മൽ ഏരിയയിലെ പാതിരിപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ഖദീജ ഹംസ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി വി ചന്ദ്രൻ അധ്യക്ഷനായി. ഏരിയാ ട്രഷറർ ബാലൻ, വൈസ് പ്രസിഡന്റ് വി പി നീന, ജോ. സെക്രട്ടറി എ വിലാസിനി, പി അശോകൻ, ടി രത്നകുമാരി എന്നിവർ സംസാരിച്ചു. ഏരിയാ ജോയിന്റ്‌ സെക്രട്ടറി എ എം അനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top