19 December Thursday

ആർഎംഎസ്‌ ഓഫീസ്‌ പൂട്ടുന്നതിൽ പ്രതിഷേധവുമായി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

എൻഎഫ്‌പിഇ, എഐജിഡിഎസ്‌യു സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി 
എം ഗിരീഷ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌

ആർഎംഎസ്‌ ഓഫീസുകൾ പൂട്ടുന്നതിനെതിരെ  തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച്‌ നടത്തി. എൻഎഫ്‌പിഇ, എഐജിഡിഎസ്‌യു സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്‌.  ആർഎംഎസ്‌ ഓഫീസുകൾ പൂട്ടരുത്‌, എല്ലാ ആർഎംഎസ്‌ ഓഫീസുകളിലും ഇൻട്ര സർക്കിൾ ഹബ്ബ്‌ ആരംഭിക്കുക, പ്രൈവറ്റ്  റോഡ് ട്രാൻസ്‌പോർട്ട്‌ നെറ്റ്‌വർക്ക്‌ നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  
സിഐടിയു   ജില്ലാ സെക്രട്ടറി  എം ഗിരീഷ്  ഉദ്ഘാടനംചെയ്തു. എഐടിയുസി  സംസ്ഥാന സെക്രട്ടറി  പി കെ നാസർ, ബിഎസ്‌എൻഎൽഇയു സംസ്ഥാന സെക്രട്ടറി എം വിജയകുമാർ,   ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ , കെ കെ വിനോദൻ, കൂട്ടിൽ ഉണ്ണികൃഷ്ണൻ, സി ശിവദാസൻ, ഇ ജിതിൻപ്രകാശ്, വി പി പ്രതീക്ഷ്‌ വാസൻ, ടി ആർ സന്തോഷ്‌ കുമാർ  എന്നിവർ   സംസാരിച്ചു.  പി അനിൽകുമാർ അധ്യക്ഷനായി.  ജെ മിഥുൻ  സ്വാഗതവും എം  മണികണ്ഠൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top