എരഞ്ഞിപ്പാലം
വാഴത്തിരുത്തി പ്രദേശത്ത് ഇറക്കിയ മണ്ണ് നിരപ്പാക്കാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം പിടികൂടി. എക്സിബിഷൻ ഗ്രൗണ്ട് നിരപ്പാക്കുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസിൽദാർ പി വി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ട്രേഡ് സെന്ററിന് സമീപത്തുനിന്ന് യന്ത്രം പിടികൂടിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണിത്. നിർമാണ പ്രവൃത്തി നടത്തുന്നതിന് കോർപറേഷൻ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലം കൂടിയാണ്. ശനി പകൽ 11.30നാണ് ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് യന്ത്രം പിടികൂടിയത്. മണ്ണുമാന്തി യന്ത്രം താലൂക്ക് ഓഫീസിൽ എത്തിച്ചു. തിങ്കളാഴ്ച ഉടമകളോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകിട്ടിയാൽ റിപ്പോർട്ട് തയ്യാറാക്കി കലക്ടർക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..