കോഴിക്കോട്
ഭഗത് സിങ്ങിനെതിരായ ജമാഅത്തെ ഇസ്ലാമിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
യൂത്ത് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ്സ് സംസ്ഥാന പ്രസിഡന്റ് പി വസീഫ് ഉദ്ഘാടനംചെയ്തു. ഭഗത് സിങ്ങിനെ വിലയിരുത്താനും മാർക്കിടാനുമുള്ള ജമാഅത്തെ ഇസ്ലാമി നേതാവും മീഡിയവൺ എഡിറ്ററുമായ സി ദാവൂദിന്റെ ശ്രമം വർഗീയത പടർത്താനുള്ളതാണെന്ന് വസീഫ് പറഞ്ഞു. മതേതര സമൂഹത്തിൽ വിഷം കലർത്താൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്നും വസീഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേംനാഥ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..