15 December Sunday

ദേശീയ വിദ്യാഭ്യാസ നയം 2020 
പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്നും മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും കെഎസ്‌ടിഎ 34ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
പുതിയ വിദ്യാഭ്യാസ നയം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക്‌ എതിരാണ്‌. വിദ്യാഭ്യാസത്തെയും ഇന്ത്യയെന്ന ആശയത്തെയും ഇല്ലാതാക്കുന്ന സംഘപരിവാർ അജൻഡയാണിതെന്നും നയം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
മീഞ്ചന്ത ആർട്‌സ്‌ കോളേജിലെ വി പി ശ്രീധരൻ മാസ്‌റ്റർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ അധ്യക്ഷനായി. പി കെ സജ്‌ല രക്തസാക്ഷി പ്രമേയവും വി വി വിനോദ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
ജില്ലാ സെക്രട്ടറി ആർ എം രാജൻ റിപ്പോർട്ടും ട്രഷറർ പി കെ രാജൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, വൈസ്‌ പ്രസിഡന്റ്‌ കെ സി മഹേഷ്‌, ആർ കെ ബിനു, വി പി രാജീവൻ, പി എസ്‌ സ്‌മിജ, കെ ഷാജിമ, ഡി സതീശൻ, കെ എൻ സജീഷ്‌ നാരായണൻ, വി പി മനോജ്‌ എന്നിവർ സംസാരിച്ചു. 
സ്വാഗതസംഘം ചെയർമാൻ ബാബു പറശ്ശേരി സ്വാഗതവും ബി അനുരാജ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top