22 December Sunday

സ്വർണക്കടത്തിന്‌ പിന്തുണ നൽകുന്നത്‌ മുസ്ലിം ലീഗ്‌: വി വസീഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി
സ്വർണക്കടത്തിന്‌ പിന്തുണ നൽകുന്നത്‌ മുസ്ലിംലീഗാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ പറഞ്ഞു. എം കെ മുനീർ എംഎൽഎയുടെ സ്വർണക്കള്ളക്കടത്ത് പങ്ക് അന്വേഷിക്കുക, അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എം കെ മുനീറിന്‌ സ്വർണക്കടത്ത്‌ നടത്തുന്ന സംഘവുമായി അടുത്ത ബന്ധമാണുള്ളത്‌.  മണ്ഡലത്തിലെ പരിപാടികളിൽനിന്ന്‌ മുങ്ങുന്ന എം കെ മുനീറിന്റെ വിദേശ സന്ദർശനങ്ങളെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണം. സ്വർണക്കടത്ത്‌ സംഘങ്ങൾ ഉൾപ്പെടുന്ന അമാന എംബ്രേസ് പദ്ധതിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. താമരശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എം സിറാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ അരുൺ, പി പി ഷിനിൽ എന്നിവർ സംസാരിച്ചു, ബ്ലോക്ക്‌ സെക്രട്ടറി ടി  മഹറൂഫ് സ്വാഗതവും ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ നിതുൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top