22 December Sunday

നിർത്തിയിട്ട ലോറിയിലിടിച്ച് കാറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

മുക്കം നഗരത്തിൽ അപകടത്തിൽപ്പെട്ട കാർ കത്തുന്നു

മുക്കം
 പി സി ജങ്‌ഷനിൽ നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു. ആളപായമില്ല. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ചൊവ്വ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. സംസ്ഥാന പാതയിൽ  അരീക്കോട് ഭാഗത്തുനിന്ന്‌ മുക്കത്തേക്ക് വന്ന  കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച്‌ തീപിടിക്കുകയായിരുന്നു.  
മുത്തേരി മാങ്ങാപ്പൊയിൽ സ്വദേശിയുടേതാണ് കത്തിയ കാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top