19 December Thursday

ചേവായൂർ സ്‌കൂളിലുണ്ട്‌ റെക്കോഡ്‌ വർണക്കുട

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ചേവായൂർ ഗവ. എൽപി സ്കൂളിലെ ഭീമൻ വർണക്കുട

കോഴിക്കോട്‌
ചേവായൂർ ഗവ. എൽപി സ്‌കൂളിൽ ഒരുങ്ങിയ വർണക്കൂടാരത്തിൽ ഉദ്‌ഘാടനത്തിനുമുമ്പേ താരമായി റെക്കോഡ്‌ വലിപ്പമുള്ള വർണക്കുട. എസ്‌എസ്‌കെ പദ്ധതിയിൽ പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കളിയിടത്തിലാണ്‌ പ്രധാന ആകർഷണമായി 236 ചതുരശ്ര അടിയിൽ കുട ഒരുങ്ങിയത്‌. 13.6 അടി ഉയരത്തിലും 55 അടി ചുറ്റളവിലും കോഴിക്കോട്‌ സ്വദേശി എൻ രാജേഷ്‌ കുമാർ നിർമിച്ച കുട ടാലന്റ്‌ റെക്കോഡ്‌ ബുക്കിലും ഇടംപിടിച്ചു. 
കളിയിടങ്ങൾ, ഭാഷായിടം, ശാസ്‌ത്രയിടം, ഗണിതയിടം, വരയിടം തുടങ്ങിയവയുമായാണ്‌ സ്‌കൂളിൽ വർണക്കൂടാരം ഒരുക്കിയത്‌. 10 ലക്ഷം രൂപ ചെലവിലാണ്‌ പദ്ധതി.  ഉദ്‌ഘാടനവും റെക്കോഡ്‌ സമർപ്പണവും ബുധനാഴ്‌ച നടക്കും. പകൽ മൂന്നിന്‌ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top