22 December Sunday
സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനം

യുവജനശക്തി തെളിയിച്ച് സംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമം എസ്എഫ്ഐ 
അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിധീഷ് നാരായണൻ ഉദ്ഘാടനംചെയ്യുന്നു

രാമനാട്ടുകര
സംഘടിത യുവശക്തി പ്രകടമാക്കിയ യുവജന റാലിയോടെ രാമനാട്ടുകരയിൽ യുവജന സംഗമം. 23, 24 തീയതികളിലായി നടക്കുന്ന സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിധീഷ് നാരായണൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ എൽ യു അഭിധ് അധ്യക്ഷനായി. 
വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാഗോപി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സി സന്ദേശ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി ദിൻഷി ദാസ് നന്ദിയും പറഞ്ഞു.
ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് നടക്കുന്ന കർഷക സംഗമം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ചേലക്കര എൽഡിഎഫ് സ്ഥാനാർഥിയുമായ യു ആർ പ്രദീപ് ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top