22 December Sunday

ചൂരൽമലയിൽ വീട് നിർമിച്ചുനൽകാൻ
എൻഎസ്എസ് വളന്റിയർമാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽനിന്ന്

ബാലുശേരി

ദുരന്തം പെയ്തിറങ്ങിയ വയനാട് ചൂരൽമലയിൽ വീട് നിർമിച്ചു നൽകാൻ കോക്കല്ലൂർ ഗവ. എച്ച്‌എസ്‌എസിലെ എൻഎസ്എസ് വളന്റിയർമാർ രംഗത്ത്. ആദ്യ പടിയായി സ്കൂളിൽ ഭക്ഷ്യമേളയിലൂടെ ധനസമാഹരണം നടത്തി. . വീടുകളിൽനിന്ന്‌ രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാണ് വീട് നിർമാണത്തിനുള്ള തുക സമാഹരണത്തിന് തുടക്കംകുറിച്ചത്. 
ഭക്ഷ്യമേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി നിർവഹിച്ചു. പ്രിൻസിപ്പൽ എൻ എം നിഷ അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് അജീഷ് ബക്കീത്ത, സി മുഹമ്മദ് അച്ചിയത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ കെ ആർ ലിഷ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top