19 December Thursday

വയനാടിനെ തഴഞ്ഞ കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്യുന്നു

 

കോഴിക്കോട്
വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേരളത്തെ കൈയൊഴിഞ്ഞ മോദി സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. 
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് സെന്ററിൽ നിന്നാരംഭിച്ച പ്രകടനം മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. 
ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി അതുൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനാൻ ഉമ്മർ, ഹംദി ഇഷ്റ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ ഷാജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top