16 December Monday

സം​ഗീതമേ വെളിച്ചം...

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

മ്യൂസിക് ഓൺ സ്ട്രിങ്സ് സംഗീതനിശയിൽ വയലിൻ വായിക്കുന്ന 
പി എസ് രാമചന്ദ്രൻ

കോഴിക്കോട്
വയലിൻ തന്ത്രികളിൽ മാന്ത്രികസം​ഗീതം തീർത്ത് വയലിനിസ്റ്റ് പി എസ് രാമചന്ദ്രൻ. മ്യൂസിക് ഓൺ സ്ട്രിങ്സ് എന്ന പേരിൽ കലിക്കറ്റ് ടവറിൽ നടന്ന പരിപാടിയിലാണ് 30 ​ഗാനങ്ങൾ വയലിനിൽ വായിച്ച് വിസ്മയമൊരുക്കിയത്. 2014ൽ സെറിബെല്ലാർ സ്ട്രോക്ക് ബാധിച്ച് ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട രാമചന്ദ്രൻ സം​ഗീതം ജീവിതത്തിന്റെ വെളിച്ചമാക്കി മാറ്റുകയായിരുന്നു. എം എസ് വിശ്വനാഥൻ, സലീൽ ചൗധരി, വി ദക്ഷിണാമൂർത്തി തുടങ്ങിയ പ്ര​ഗത്ഭരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനകം മൂവായിരത്തിലധികം പാട്ടുകൾക്ക് വയലിൻ വായിച്ചു. ഈറനുടുത്തുംകൊണ്ട്, ഇക്കരെയാണെന്റെ താമസം തുടങ്ങി ആദ്യ പത്ത് ​ഗാനങ്ങൾ എം എസ് ബാബുരാജിനുള്ള ആദരമായിരുന്നു. റീഗൽ സിനിമാസും പി ഭാസ്‌കരൻ ഫൗണ്ടേഷനും സംഗീതമേ ജീവിതം ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സംഗീതനിശയിൽ ഗായകൻ ഉണ്ണി മേനോൻ മുഖ്യാതിഥിയായി. സിനിമാ പിന്നണി​ഗാന രം​ഗത്ത് 40 വർഷം പൂർത്തിയാക്കിയ ഉണ്ണി മേനോനെ ചടങ്ങിൽ ആദരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top