16 December Monday

എട്ടാം ശമ്പള കമീഷനെ ഉടൻ 
നിയമിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ്‌ ജില്ലാ സമ്മേളനം എം ഗിരീഷ് 
ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമീഷനെ ഉടൻ നിയമിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെ 14ാമത്‌  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ കെ സതീഷ് ബാബു അധ്യക്ഷനായി. കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി സജിത് കുമാർ, എം വിജയകുമാർ, എ വി വിശ്വനാഥൻ, ബാലൻ പുന്നശേരി, എ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വിരമിച്ച നേതാക്കളായ വി ശ്രീകുമാർ, ആർ ജൈനേന്ദ്രകുമാർ, കെ പി മുരളീധരൻ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ആർ ജൈനേന്ദ്രകുമാർ സ്വാഗതവും പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ സതീഷ് ബാബു (പ്രസിഡന്റ്‌), കെ എസ്‌ ഷിഗിൻ (സെക്രട്ടറി), പി കെ ബിജു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top