08 September Sunday

മെഡി.കോളേജ്‌ ക്വാർട്ടേഴ്‌സുകളിൽ മോഷണശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024
കോഴിക്കോട് 
മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ  ക്വാർട്ടേഴ്‌സുകളിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം എ 11 ക്വാർട്ടേഴ്‌സിന്റെ ജനൽ കമ്പികൾ മോഷ്ടാക്കൾ അറുത്ത് മാറ്റി.  ഉടൻ  മെഡിക്കൽ കോളേജ് പൊലീസ് എത്തിയെങ്കിലും  മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. ചുറ്റിക, കമ്പി തുടങ്ങിയവ  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്   റസിഡൻസ് അസോസിയേഷൻ രാത്രിയിൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പൊലീസും പട്രോളിങ്‌ നടത്തുന്നുണ്ട്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top