23 December Monday
മൊബൈൽ ഫോൺ നിരക്ക്‌ വർധന

യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ പുതിയ ബസ്‌സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈൽ ഫോൺ നിരക്ക്‌ വർധന പിൻവലിക്കണമെന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌ തലങ്ങളിലായിരുന്നു പ്രതിഷേധം. 
കോഴിക്കോട് ടൗൺ ബോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന ധർണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി സി ഷൈജു വടകരയിലും ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് കൊയിലാണ്ടിയിലും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക നാദാപുരത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ്, ബാലുശേരിയിലും കെ ഷെഫീഖ് ഫാറൂഖിലും കെ എം നിനു കക്കോടിയിലും കെ അരുൺ നരിക്കുനിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി അതുൽ കോഴിക്കോട് സൗത്തിലും എ എം ജിജേഷ് പേരാമ്പ്രയിലും ആർ ഷാജി കോഴിക്കോട്‌ നോർത്തിലും കെ ബഗീഷ് ഒഞ്ചിയത്തും ഷിനിൽ  കുന്നമംഗലത്തും ഉദ്ഘാടനം നിർവഹിച്ചു.
ഡിവൈഎഫ്ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി കോഴിക്കോട്‌ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയിൽ  ബ്ലോക്ക് പ്രസിഡന്റ് ഹംദി എഷ്‌റ അധ്യക്ഷനായി. കെ വിനീത്, മുഹമ്മദ് ഇർഷാദ് എന്നിവർ സംസാരിച്ചു. റൂബിൻ പാലാഴി നന്ദി പറഞ്ഞു.
മുക്കം
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ  തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി മുക്കം എസ് കെ പാർക്കിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.   ബ്ലോക്ക് പ്രസിഡന്റ്‌ എ പി  ജാഫർ ശരീഫ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, ട്രഷറർ ആദർശ് ജോസഫ്, എ കെ രനിൽ രാജ്, എം ആതിര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top