22 December Sunday
എവിടെ തൊഴിൽ?

ഫൈറ്റ് ഇൻ സ്ട്രീറ്റുമായി യുവത

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കോഴിക്കോട് സെന്റർ യൂണിറ്റിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ദേശീയപതാക ഉയര്‍ത്തുന്നു

കോഴിക്കോട്
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ സ്വതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 3191 യൂണിറ്റ് കേന്ദ്രങ്ങളിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ സംഘടിപ്പിച്ചു. കലാ സാംസ്‌കാരിക പ്രവർത്തകരും ഉദ്യോഗാർഥികളും ഉൾപ്പെടെ പതിനായിരക്കണക്കിനാളുകൾ പങ്കാളികളായി. വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് കേന്ദ്രങ്ങളിൽ പരിപാടിക്ക് തുടക്കമായത്. 
സംസ്ഥാന പ്രസിഡന്റ് വി വസീഫ് കോഴിക്കോട് സെന്റർ യൂണിറ്റിൽ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി സി ഷൈജു കോഴിക്കോട് നോർത്ത് കണ്ണാടിക്കൽ നോർത്ത് യൂണിറ്റ്, ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്  കൊയിലാണ്ടി ബ്ലോക്കിലെ പന്തലായനി ഈസ്റ്റ് യൂണിറ്റ്, ജില്ലാ ട്രഷറർ ടി കെ സുമേഷ് ബാലുശേരി ബ്ലോക്കിലെ പനായി യൂണിറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്‌ തിരുവമ്പാടി ബ്ലോക്കിലെ മണാശേരി ടൗൺ യൂണിറ്റ്, കെ അരുൺ കോഴിക്കോട് സൗത്ത് ബ്ലോക്കിലെ അമ്മോത് യൂണിറ്റ്, കെ ഷെഫീഖ് ഫറോക്ക് ബ്ലോക്കിലെ മണ്ണൂർ സെൻട്രൽ യൂണിറ്റ് എന്നിവിടങ്ങളിൽ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top