19 December Thursday

തിക്കോടി അടിപ്പാത; പട്ടിണിസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
പയ്യോളി
ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കർമ സമിതി നേതൃത്വത്തിൽ തിരുവോണനാളിൽ പട്ടിണി സമരം നടത്തി. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. കർമസമിതി പ്രസിഡന്റ്‌ വി കെ അബ്ദുൾ മജീദ് അധ്യക്ഷനായി. മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. 
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, വി പി ദുൽകിഫിൽ, ആർ വിശ്വൻ, കെ പി ഷക്കീല, സന്തോഷ് തിക്കോടി, എൻ എം ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി, പി വി റംല, ഉസ്ന, ഡി ദീപ എന്നിവർ സംസാരിച്ചു. കൺവീനർ കെ വി സുരേഷ് കുമാർ നന്ദിപറഞ്ഞു. ചന്ദ്രശേഖരൻ തിക്കോടി, വി കെ അബ്ദുൾ മജീദിന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top