27 December Friday
ദേശീയപാത വികസനം

മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി 
മുഖ്യമന്ത്രിക്ക് നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റിയുടെ നിവേദനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന് കൈമാറുന്നു

പയ്യോളി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂടാടി പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ശ്രീകുമാർ, ജനകീയ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ, കൺവീനർ വി വി സുരേഷ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകിയത്. 
ആവശ്യമായ നടപടി സ്വീകരിക്കാൻ എൻഎച്ച്എഐ അധികൃതരോട് നിർദേശിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സി കെ ശ്രീകുമാർ അറിയിച്ചു.  മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സംഘം സന്ദർശിച്ച് നിവേദനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top