17 October Thursday
ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി

ജീവിതസാഫല്യമണിഞ്ഞ്‌ 30,137 കുടുംബം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
സ്വന്തം ലേഖകൻ
കോഴിക്കോട്  
ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിപ്രകാരം ജില്ലയിൽ പൂർത്തീകരിച്ചത്‌ 30,137 വീടുകൾ. 6,464 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് ഭവനപദ്ധതിയുടെ നിർമാണം വിവിധഘട്ടങ്ങളിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 6641 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതിൽ 6484 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 
രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരെയാണ്‌ കണ്ടെത്തിയത്‌. ഇതിൽ 5219 ഗുണഭോക്താക്കളിൽ 5145 പേരുടെ വീടുകളും പൂർത്തിയായി. മൂന്നാംഘട്ടത്തിൽ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരിൽ 927 ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കുകയും 656 പേരുടെ വീട് പൂർത്തിയാവുകയും ചെയ്തു. എസ്‌സി–- എസ്‌ടി–- ഫിഷറീസ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട 2722 ഗുണഭോക്താക്കളിൽ 1985 പേർക്കും വീടായി.
 മൂന്നുഘട്ടങ്ങളിലും ഉൾപ്പെടാത്ത ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെയും ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും ഉൾപ്പെടുത്തുന്നതിന് ലൈഫ് 2020 അപേക്ഷ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം 2022ലാണ്‌ അർഹതാ ലിസ്റ്റ് നിലവിൽ വന്നത്‌. ഇതിൽ 7858 ഗുണഭോക്താക്കളാണുള്ളത്‌. 4563 ഗുണഭോക്താക്കളുടെ വീടുകൾ പൂർത്തിയായി. അവശേഷിക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 
അതിദരിദ്രവിഭാഗത്തിലെ 551 ഗുണഭോക്താക്കളിൽ 329 പേർക്ക് പ്രത്യേക പരിഗണന നൽകിയാണ്‌ വീടൊരുക്കിയത്‌. കൂടാതെ വിവിധ വകുപ്പുകളിലൂടെ ഇതിനകം 2192 വീടുകളും പൂർത്തിയാക്കി.
ജില്ലയിൽ പിഎംഎവൈ റൂറൽ പദ്ധതിയിൽ കരാറൊപ്പിട്ട 2590 വീടുകളിൽ 2314 വീടുകൾ പൂർത്തിയായി. നഗരപ്രദേശങ്ങളിൽ 8703 ഗുണഭോക്താക്കളിൽ 8636 പേർ കരാറിലേർപ്പെടുകയും 6798 വീടുകളുടെ നിർമാണം പൂർത്തിയാവുകയും ചെയ്‌തു. 
സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 2920 വീടുകളാണ്‌ പൂർത്തിയാക്കേണ്ടത്‌. ഇതിൽ 2024 ജൂലൈ 15 മുതൽ 1912 വീടുകൾ പൂർത്തിയായി. അവശേഷിക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. 
ഭൂരഹിത ഗുണഭോക്താക്കൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ഭൂമി ലഭ്യമാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ നാളിതുവരെ ജില്ലയിൽ 72.75 സെന്റ് ഭൂമി ലഭ്യമായിട്ടുണ്ട്. ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി പ്രധാനമായും സംസ്ഥാന സർക്കാരിന്റെ വിഹിതം, ഹഡ്‌കോ ലോൺ, ജില്ലാ–-ബ്ലോക്ക്–-ഗ്രാമ പഞ്ചായത്ത് വിഹിതം എന്നിവ ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിക്കുന്നത്. സംസ്ഥാന വിഹിതമായി 1,40,62,70,854 രൂപയും ഹഡ്‌കോ ലോൺ വിഹിതമായി 1,40,89,60,416 രൂപയും ത്രിതല പഞ്ചായത്ത് വിഹിതമായി 2,41,96,00,000 രൂപയുമാണ്‌ നൽകിയത്‌. 
ലൈഫ് വിവിധ ഘട്ടങ്ങളിൽ പൂർത്തീകരിച്ച വീടുകൾ  
ഒന്നാംഘട്ടം–-6484 
രണ്ടാംഘട്ടം–-5145 
മൂന്നാംഘട്ടം–-656 
പട്ടികജാതി–-1340 
പട്ടികവർഗം–-330 
ഫിഷറീസ് വിഭാഗം–-398 
മൈനോറിറ്റി വിഭാഗം–-124 
പിഎംഎവൈ (അർബൻ)–-6798 
പിഎംഎവൈ (റൂറൽ)–-2314  
എസ്‌സി–-എസ്ടി–-ഫിഷറീസ് അഡീഷണൽ ലിസ്റ്റ് –-1985 
ലൈഫ് 2020–- 4563
ആകെ–-30,137

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top