22 December Sunday

എകെപിഎ ജില്ലാ സമ്മേളനം 19ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 

വടകര
എകെപിഎ (ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ) നാൽപ്പതാമത്‌ ജില്ലാ സമ്മേളനം 19ന് വടകര ടൗൺ ഹാളിൽ നടക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.  പകൽ 11ന് പൊതുസമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയും പകൽ 2.30ന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ സി ജോൺസനും ഉദ്ഘാടനംചെയ്യും. അവാർഡ് ദാനം, പ്രകടനം, ഫോട്ടോ പ്രദർശനം, ട്രേഡ് ഫെയർ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ‘വെഡ്ഡിങ് മൊമെന്റ്സ്' ഫോട്ടോഗ്രഫി മത്സരത്തിൽ ബിജിത്ത് ധർമടം ഒന്നാം സ്ഥാനവും എം കെ രാഗേഷ്  രണ്ടാം സ്ഥാനവും മധു സൂര്യ മൂന്നാം സ്ഥാനവും നേടിയതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എം ജയപ്രകാശ്, കെ ജിതിൻ, കെ മധു, ബിനു ഫെയ്സ്, മണി ചാത്തോത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top