22 December Sunday

എല്‍ഐസി ഏജന്റ്സ്‌ 
ഫെഡറേഷന്‍ ധര്‍ണ 20ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 

കോഴിക്കോട്
 ഏജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓൾ ഇന്ത്യ എൽഐസി ഏജന്റ്‌സ് ഫെഡറേഷൻ ബുധനാഴ്‌ച എൽഐസി കോഴിക്കോട് ഡിവിഷണൽ ഓഫീസിനു മുന്നിൽ ധർണ നടത്തും. പകൽ 11ന്  എം കെ രാഘവൻ എംപി ഉദ്ഘാടനംചെയ്യും. ഏജന്റുമാർക്ക് ഇഎസ്ഐ നടപ്പാക്കുക, ഏജന്റുമാരെ തൊഴിലാളികളായി അംഗീകരിക്കുക, ഏജന്റുമാർക്ക് പ്രതിമാസ പെൻഷൻ 10,000 രൂപ നൽകുക,  പ്രീമിയത്തിന്‌ ചുമത്തിയ ജിഎസ്ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി ഒ രവീന്ദ്രൻ, എം പി അയ്യപ്പൻ, കെ രാമദാസൻ, കെ കെ ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top