19 November Tuesday
സെൻട്രൽ മാർക്കറ്റ്‌ നവീകരണത്തിന്‌ ഡിസംബറിൽ തുടക്കം

മാവൂർറോഡ്‌ ശ്‌മശാനം ഈ മാസം തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
കോഴിക്കോട്‌ 
മലിനജല സംസ്‌കരണപ്ലാന്റ്‌, സ്‌മൃതിപഥം ശ്‌മശാനം, സെൻട്രൽ മാർക്കറ്റ്‌ നവീകരണം... കോഴിക്കോട്‌ കോർപറേഷനിൽ വികസന പദ്ധതികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. മലിനജല സംസ്‌കരണം, വീടില്ലാത്തവർക്ക്‌ വീട്‌, സൗജന്യ കുടിവെള്ളവിതരണം, ശ്‌മശാനങ്ങളുടെ നവീകരണം തുടങ്ങി വ്യത്യസ്‌ത മേഖലകളിൽ വികസനപ്രവർത്തനങ്ങൾ മുന്നേറുന്നതായി മേയർ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും പറഞ്ഞു. 
 സരോവരത്ത്‌ മലിനജല സംസ്‌കരണപ്ലാന്റ്‌‌ (എസ്‌ടിപി)ടെൻഡർ ഘട്ടത്തിൽ. 
വെസ്‌റ്റ്‌ഹിൽ എസ്‌ടിപിക്ക്‌ ടെക്സിക്കൽ ബിഡ് 28ന് തുറക്കും.
 58 കോടി ചെലവിൽ സെൻട്രൽ മാർക്കറ്റ്‌ നവീകരണം ഡിസംബറിൽ തുടങ്ങും. 
 ഭൂരഹിതരായ വീടില്ലാത്തവർക്കായി  21 കോടി ചെലവിൽ ബേപ്പൂരിൽ ഫ്ലാറ്റ്‌ പണിയുന്നു. നൂറോളംപേർക്ക്‌ കയറിക്കിടക്കാൻ തണലൊരുക്കുന്നതാണ്‌ പദ്ധതി. 
 വീട്‌പണിയാൻ ഭൂമി വാങ്ങാൻ 80 പേർക്ക് അഞ്ചരക്കോടി കോടിരൂപ . 
 ആറ്‌കോടി രൂപ ചെലവഴിച്ച്‌ 27,000 പേർക്ക്‌ സൗജന്യമായി കുടിവെള്ളമെത്തിച്ചു. 
 വീട്‌പുനരുദ്ധാരണത്തിന്‌ 750 പേർക്ക്‌ ഏഴരക്കോടി രൂപ നൽകി. 
 ആറ്‌കോടി രൂപ ചെലവഴിച്ച്‌ നവീകരിച്ച  മാവൂർറോഡ്‌ ശ്‌മശാനം ‘സ്‌മൃതിപഥം ’ഈമാസാവസാനം തുറക്കും.
50 ലക്ഷം ചെലവിട്ട്‌ ഓട ശുചീകരിച്ചു. 
 ബീച്ചിൽ തെരുവുകച്ചവട പുനരധിവാസപദ്ധതി പുരോഗമിക്കുന്നു. 
 മാലിന്യം നിക്ഷേപിക്കാൻ നഗരത്തിലും പരിസരത്തുമായി ആയിരം ബിൻ സ്ഥാപിക്കും. 
 സിഎച്ച്‌ മേൽപ്പാലം നവീകരണത്തിൽ ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരുമായി അടുത്തയാഴ്‌ച ചർച്ച. വ്യാപാരികളെ കോർപറേഷൻ കൈവിടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top