23 December Monday

കോഴിക്കോട്‌ ജില്ലയില്‍ ഇന്ന് കോണ്‍​ഗ്രസ് 
ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

 

കോഴിക്കോട്
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺ​ഗ്രസ്  ഞായറാഴ്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.  ആവശ്യ സർവീസുകളെയും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളെയും ഹർത്താലിൽനിന്ന്‌ ഒഴിവാക്കുമെന്ന് എം കെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും.   തെരഞ്ഞെടുപ്പിന് സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ തിങ്കളാഴ്ച കോടതി അലക്ഷ്യത്തിന് കേസ് നൽകുമെന്നും  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top