നാദാപുരം
സിപിഐ എം നാദാപുരം ഏരിയാ സമ്മേളനത്തിന് ഇരിങ്ങണ്ണൂരിൽ ഉജ്വല തുടക്കം. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം കുഞ്ഞിരാമൻ പതാക ഉയർത്തി. ജനാർദനൻ ഇരിങ്ങണ്ണൂർ രചിച്ച സ്വാഗതഗാനം ടി വി സജീവന്റെ നേതൃത്വത്തിലുള്ള ഗായകസംഘ പ്രതിനിധി ആലപിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. സി എച്ച് മോഹനൻ രക്തസാക്ഷി പ്രമേയവും ടി പ്രദീപ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ മോഹൻദാസ്, പി താജുദ്ദീൻ, എം സുമതി, ഇ വി നാണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി പി പി ചാത്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ കെ ദിനേശൻ പുറമേരി കൺവീനറായി പ്രമേയം, പി കെ രവീന്ദ്രൻ കൺവീനറായി മിനുട്‌സ്, അഡ്വ. പി രാഹുൽ രാജ് കൺവീനറായി ക്രഡൻഷ്യൽ, ടി വി ഗോപാലൻ കൺവീനറായി രജിട്രേഷൻ കമ്മിറ്റി എന്നിവർ പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, സി ഭാസ്കരൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കെ കെ സുരേഷ്, കൂടത്താംകണ്ടി സുരേഷ്, എ എം റഷീദ് എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഏരിയയിലെ 14 ലോക്കലുകളിലെ 136 പ്രതിനിധികൾ, 21 ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ല–- സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 165 പേർ സമ്മേളനത്തിൽ പങ്കെടക്കുന്നുണ്ട്.
ഞായർ വൈകിട്ട് നാലിന് ചുവപ്പുസേന മാർച്ചും പൊതു പ്രകടനവും നടക്കും. പൊതുപ്രകടനം സംസ്ഥാനപാതയിൽ ചെറുകുളത്തുനിന്ന് ആരംഭിക്കും. ഇരിങ്ങണ്ണൂർ ടൗണിന് സമീപം സീതാംറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..