19 December Thursday

ഐക്യദാർഢ്യ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ്‌ നടത്തിയ പ്രകടനം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്

ചണ്ഡീഗഢിലെ വൈദ്യുതി വ്യവസായം കുത്തകകൾക്ക്‌ നൽകുന്നതിനെതിരെ തൊഴിലാളികളും കുടുംബങ്ങളും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ്‌ പ്രകടനം നടത്തി.  മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച്‌ ഇൻകംടാക്സ് ഓഫീസിനുമുമ്പിൽ സമാപിച്ച പ്രകടനത്തിൽ തൊഴിലാളികളും ഓഫീസർമാരും പെൻഷൻകാരും അണിചേർന്നു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. വർക്കേഴ്സ്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ പ്രമോദ് അധ്യക്ഷനായി. സുനീഷ് മാമിയിൽ, പി കെ നാസർ, പി കെ ചന്ദ്രൻ, കെ പി സീമ, ശ്രീഹരി, ഗോപകുമാർ എന്നിവർ സംസാരിച്ചു. കെ രതീഷ് സ്വാഗതവും സി വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top