കോഴിക്കോട്
കുറഞ്ഞ ചെലവിൽ ആരോഗ്യസംരക്ഷണം ലക്ഷ്യമിടുന്ന ഡോക്ടോ സ്മാർട്ട് കോഴിക്കോട് ഗവ. സൈബർ പാർക്കിൽ ഓഫീസ് ആരംഭിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഐഎംഎ എന്നിവയുടെ പിന്തുണയോടെയാണ് പ്രവർത്തനം. മെഡിക്കൽ റെക്കോഡുകൾ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഉപയോഗിക്കാനാവശ്യമായ സോഫ്‌റ്റ്‌വെയറാണ് ഡോക്ടോ സ്മാർട്ട് നൽകുന്നത്. ക്ലിനിക് മാനേജ്മെന്റ്, ഇ എം ആർ ഇന്റഗ്രേഷൻ, പേയ്മെന്റ് ഗേറ്റ് വേ, കമ്യൂണിക്കേഷൻ സൊല്യൂഷൻസ്, വർക്ക് ട്രാക്കിങ്, ക്ലയന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും സേവനങ്ങൾ നൽകുന്നു.
മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്‌തു. ഡയറക്ടർമാരായ പ്രതീഷ് മഹേന്ദ്രൻ, ചാൾസ് വിനോദ് കുമാർ, ആർ ബിജേഷ്, സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..