15 November Friday

പ്ലസ് വണ്ണിന് 40,962 സീറ്റ്

സ്വന്തം ലേഖകൻUpdated: Monday Jul 18, 2022
കോഴി​ക്കോട് 
വിദ്യാഭ്യാസ വകുപ്പ്‌ പുറത്തുവിട്ട കണക്ക്‌ പ്രകാരം ജില്ലയിൽ പ്ലസ്​വണ്ണിനുള്ളത്‌ 40,962 സീറ്റുകൾ. 29,206  മെരിറ്റ്​ സീറ്റുകളുണ്ട്‌​. ജില്ലയിൽ ഞായറാഴ്ച വൈകിട്ട്​ ഏഴ്‌ വരെ 43,691 പേർ പ്ലസ്​​വണ്ണിന്​ അപേക്ഷിച്ചു.  64 സർക്കാർ സ്കുളുകളും 86 എയ്​ഡഡ്​ സ്കൂളുകളും 26 അൺ എയ്​ഡഡ്​ സ്കൂളുകളും രണ്ട്​ സ്​​​​പെഷ്യൽ സ്കൂളുകളും ഒരു ടെക്നിക്കൽ സ്​കൂളുകളുമടക്കം 179 ഹയർ സെക്കൻഡറി സ്കൂളുകളിലായി ആകെ 677 ബാച്ചുകളുണ്ട്​.
ഇതിൽ സർക്കാർ സ്കൂളുകളിൽ 109 സയൻസും 73  ഹ്യുമാനിറ്റീസും 78 കൊമേഴ്സുമടക്കം 260 ബാച്ചുണ്ട്‌​. എയ്​ഡഡ്​ സ്കൂളുകളിലെ 324 ബാച്ചുകളിൽ   158  സയൻസ്​ കോമ്പിനേഷനാണ്​. 61 ഹ്യുമാനിറ്റീസിന്റെയും 105 ​കൊമേഴ്​സിന്റെയും ബാച്ചുകൾ എയ്​ഡഡ്​ സ്കൂളുകളിലുണ്ട്​.  അൺഎയ്​ഡഡിൽ 93 ബാച്ചുകളും ഇത്തവണയുണ്ട്​.  ജില്ലയിൽ ആകെ 318 സയൻസും 146 ഹ്യുമാനിറ്റീസും 213 ​കൊമേഴ്​സും ബാച്ചുകളാണ്​ ഒരുക്കിയത്​. 
29,206  മെരിറ്റ്​ സീറ്റുകളിൽ 13,097 എണ്ണം സയൻസിനാണ്​. 7049 ഹ്യുമാനിറ്റീസ്​, 9060​ ​കൊമേഴ്​സ്​ എന്നാണ്​ മെരിറ്റ്​ സീറ്റുകളുടെ എണ്ണം. മാനേജ്​മെന്റ്‌​ ക്വോട്ടയിൽ സയൻസ്​ 1896, ഹ്യുമാനിറ്റീസ്​ 732, കൊമേഴ്​സ്​ 1260 സീറ്റുകളും കമ്യൂണിറ്റി ക്വോട്ടയിൽ സയൻസിന്​ 1572ഉം ഹ്യുമാനിറ്റീസിന്​ 624ഉം കൊമേഴ്​സിന്​ 1050ഉം സീറ്റുകളുമുണ്ട്‌​. അൺ എയ്​ഡഡ്​ ഹയർ സെക്കൻഡറിയിൽ സയൻസിന്​ 2550 ഉം ഹ്യുമാനിറ്റീസിന്​ 586ഉം കൊമേഴ്​സിന്​ 1486ഉം സീറ്റുണ്ട്​. സ്​പോർട്​സ്​ ക്വോട്ടയിൽ 721 സീറ്റാണുള്ളത്​. 
സീറ്റ് ​ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ച്​ അനുവദിച്ചതോടെ 1170 സീറ്റുകൾ കൂടി.  സയൻസിന്​ 455 ഹ്യുമാനിറ്റീസിന്​ 585  ​​കൊമേഴ്‌സിന്​ 130 സീറ്റുകൾ വർധിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top