നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായ ക്ഷീരകർഷകർക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനംചെയ്തു. മിൽമ വടകര പി ആൻഡ് ഐ യൂണിറ്റ് പരിധിയിൽ വരുന്ന സംഘങ്ങളുടെയും തൂണേരി ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെയും കൂട്ടായ്മയാണ് കാലിത്തീറ്റ വിതരണം ചെയ്‌തത്. കർഷരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന കന്നുകാലിത്തീറ്റ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉരുളിൽ ഒഴുകിപ്പോയിരുന്നു. രണ്ടു ലക്ഷത്തോളം രൂപയ്ക്ക് 80 ചാക്ക് മിൽമ കാലിത്തീറ്റയും 150 ചാക്ക് ചോളം സൈലേജും കർഷകരുടെ വീട്ടിലെത്തിച്ച് സൗജന്യമായാണ് വിതരണം ചെയ്‌തത്.
മിൽമ വടകര യൂണിറ്റിലെ ക്ഷീരസംഘങ്ങൾ നൽകുന്ന സൈലേജ് വിതരണം പി ശ്രീനിവാസൻ ഉദ്‌ഘാടനംചെയ്‌തു. കുഞ്ഞബ്ദുള്ള അധ്യക്ഷനായി. മിൽമ ഭരണസമിതി അംഗങ്ങളായ കെ കെ അനിത, പി ടി ഗിരീഷ് കുമാർ, മിൽമ യൂണിറ്റ് ഹെഡ് ബിജു എസ് നായർ, ചെക്യാട് സംഘം പ്രസിഡന്റ് പി സുരേന്ദ്രൻ, വട്ടോളി സംഘം പ്രസിഡന്റ് രാഘവൻ, തൂണേരി സംഘം പ്രസിഡന്റ് ചന്ദ്രൻ, നരിക്കാട്ടേരി സംഘം പ്രസിഡന്റ് മുഹമ്മദ് ഹാജി, കോട്ടപ്പള്ളി സംഘം സെക്രട്ടറി സുരേഷ് ബാബു, സംഘം വൈസ് പ്രസിഡന്റ് ജിഷ, സെക്രട്ടറി സീന ജോസഫ്, കർഷക പ്രതിനിധി ജോൺസൺ എന്നിവർ സംസാരിച്ചു. വിലങ്ങാട് സംഘത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനായി സാമ്പത്തികസഹായം ഉൾപ്പെടെ അനുവദിക്കുമെന്ന് ക്ഷീരസംഘം കൺസോർഷ്യം ചെയർമാൻ ശ്രീനിവാസൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..