15 November Friday

കട്ടനും കാടമുട്ടയും; 
തട്ടാം ചുരത്തിലേക്ക്‌ പോരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ചുരം ബൈപാസിലെ തട്ടുകടകൾ

താമരശേരി 
നല്ല കാറ്റുകൊണ്ട്‌ , കോടയിൽ ആസ്വദിച്ച്‌,  ഒരുകട്ടനും കാടമുട്ടയും അടിച്ചാലോയെന്ന മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌  വന്നപ്പോൾതൊട്ട്‌ സഞ്ചാരികളെ കാത്ത്‌ ഉണർന്നിരിക്കയാണ്‌ താമരശേരി ചുരത്തിലെ തട്ടുകടകൾ. വയനാട്ടിലുണ്ടായ  ദുരന്തത്തിൽനിന്ന്‌ അതിജീവിക്കുന്ന ടൂറിസം മേഖലക്ക്‌ ഉണർവേകാനും സഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ്‌ മന്ത്രിയുടെ  പോസ്‌റ്റ്‌. 
താമരശേരിക്കാരുടെ പ്രിയപ്പെട്ടയിടങ്ങളിൽ ഒന്നാണ്‌  ചുരത്തിലെ നാലാം വളവിലെ തട്ടുകടകൾ. ചുരം ബൈപാസ്‌ റോഡിൽ നിരനിരയായുള്ള  തട്ടുകടകൾ വൈകിട്ടോടെ തിരക്കേറുന്ന  ഇടങ്ങളിലൊന്നാണ്‌.  വയനാടിന്റ ടൂറിസം മേഖലയെ പുനർനിർമിക്കുന്നതിനായി  ടൂറിസം മന്ത്രിയുടെ മുഖപുസ്‌തകത്തിൽ ചൊവ്വാഴ്‌ച വന്ന പോസ്‌റ്റും  ടൂറിസ്‌റ്റുകളെ ഇവിടേക്ക്‌ ആകർഷിക്കുന്നതരത്തിലായിരുന്നു.  "കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം. ചുരത്തിലെ കച്ചവടക്കാർ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം' എന്ന കുറിപ്പിലൂടെ  സാധാരണക്കാരായ നിരവധി കച്ചവടക്കാരുടെ പ്രതീക്ഷക്ക്‌ ജീവൻ നൽകാനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top