19 December Thursday

സഹകരണത്തിന് വേണം പ്രൊഫഷണൽ മുഖം: 
കീസ്‌ വാൻ റിജ്‌

അനഘ പ്രകാശ്‌Updated: Friday Oct 18, 2024

കീസ്‌ വാൻ റിജ്‌

 

നൂതന ആശയങ്ങളിലൂടെ കാർഷിക, സഹകരണ മേഖലകളെ കൂട്ടിയിണക്കി മാതൃക സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ് നെതർലൻഡ്‌സ്. കൂട്ടായ്മയും വ്യക്തമായ ധാരണയുമുണ്ടെങ്കിൽ സംരംഭങ്ങളിൽ ശോഭിയ്ക്കാമെന്ന് നെതർലൻഡ്‌സിലെ അ​ഗ്രിടെറ അഗ്രിഗ്രേഡ്‌ ഡയറക്ടർ കീസ്‌ വാൻ റിജ്‌ പറയുന്നു. രാജ്യാന്തര സഹകരണ സമ്മേളനത്തിനെത്തിയ കീസ്‌ വാൻ റിജുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്‌: 
കേരളം മുൻപന്തിയിൽ
ഇന്ത്യയിൽ സാമ്പത്തിക വികസനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ഉൽപ്പാദകർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടുത്തേത്.   കൃത്യമായ ആസൂത്രണത്തോടെയുള്ള സഹകരണ മേഖലയുടെ ഇടപെടലാണ് അതിന്‌ കാരണം. പ്രൊഫഷണലിസം ഇല്ലാത്തതും  പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതികൾ പരാജയപ്പെടുന്നതുമാണ്‌ മിക്ക രാജ്യങ്ങളിലും സഹകരണ സംരംഭങ്ങൾ തകരാൻ കാരണം.
വികസനത്തിന്റെ അടിത്തറ
നെതർലൻഡ്സിലെ സാമ്പത്തിക വികസനത്തിന്റെ അടിത്തറ സഹകരണാധിഷ്ഠിതമായ കാർഷിക മേഖലയാണ്. നൂറ് വർഷം മുമ്പേ രാജ്യത്ത് സഹകരണ മേഖല ശക്തി പ്രാപിച്ചു. ഉൽപ്പാദകർ   ഉടമസ്ഥർ ആകുമ്പോഴാണ് വ്യാപാരവും മുന്നേറുക.
 തൊഴിലാളികളെ കേൾക്കണം
തൊഴിലാളികളുടെയും വിപണിയുടെയും ആവശ്യങ്ങൾ സന്തുലിതമായി കൊണ്ടുപോകാൻ കഴിയുന്നിടത്താണ് സഹകരണത്തിന്റെ വിജയം. കർഷകർക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കി മുന്നോട്ട് പോയതാണ്  നെതർലൻഡ്സിന്റെ  വിജയസൂത്രം. വിപണിക്ക്‌ വേണ്ടതെന്തെന്ന ആഴത്തിലുള്ള ജ്ഞാനം കർഷകർക്കുണ്ട് . സഹകരണ വ്യാപാരം എളുപ്പമല്ല. ഇന്നത്തെ സാഹചര്യത്തിൽ ആ​ഗോള വിപണിയെ ലക്ഷ്യമാക്കിയാണ് സംരംഭങ്ങൾ തുടങ്ങേണ്ടത്. അങ്ങനെ നോക്കിയാൽ ഇന്ത്യയും നെതർലൻഡ്സുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണുള്ളത്. ഭാവിയിൽ ഇന്ത്യയുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top