18 October Friday

അറിവുത്സവത്തിന് ഇനി രണ്ടുനാള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

 

കോഴിക്കോട്
അറിവിന്റെ ലോകത്ത് വിദ്യാർഥികൾ മാറ്റുരയ്ക്കാൻ ഇനി രണ്ട് ദിനം മാത്രം. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ‘ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2024’ ജില്ലാ മത്സരം ഞായറാഴ്ച മെഡിക്കൽ കോളേജ് ക്യാമ്പസ് ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 17 ഉപജില്ലകളിൽനിന്നായി 136 കുട്ടികൾ പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാ​ഗങ്ങളിലായാണ് മത്സരം. 
പവർ പോയിന്റ് അവതരണത്തിലൂടെ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. മത്സരത്തിൽ സമനിലയുണ്ടായാൽ ടൈ ബ്രേക്കറായി അഞ്ച് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാ​ഗങ്ങളിലും ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവയും പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. 
ടാലന്റ്‌ ഫെസ്റ്റ്‌ രാവിലെ 9.30ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എൻ പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനംചെയ്യും. 10ന് മത്സരം ആരംഭിക്കും. ഇതോടൊപ്പം വിദ്യാർഥികളുടെ ശാസ്ത്ര പാർലമെന്റുമുണ്ടാകും. രാവിലെ 10ന് ശാസ്ത്രകാരൻ ഡോ. കെ പാപ്പുട്ടി ഉദ്ഘാടനംചെയ്യും. തുടർന്ന് എഴുത്തുകാരൻ ഡോ. ജീവൻ ജോബ് തോമസ് കുട്ടികളോട് സംസാരിക്കും. ‘ഡിജിറ്റൽ ലോകവും  ഭാവി ജീവിതവും’ എന്ന തലക്കെട്ടിലാണ് ശാസ്ത്ര പാർലമെന്റ് ചേരുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top