22 December Sunday

സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

വടകര നഗരസഭാ സാംസ്കാരിക ചത്വരം

 

വടകര
വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരം ശനിയാഴ്‌ച നാടിന് സമർപ്പിക്കും. നഗരസഭാ സാംസ്കാരിക അക്കാദമിയുടെ ഉദ്ഘാടനവേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനം നടന്നത്. 
നഗരത്തിന്റെ ഹൃദയഭാഗത്ത് അതിഥി മന്ദിരത്തിനുസമീപമാണ്‌ ചത്വരം ഒരുക്കിയത്‌. വൈകിട്ട്‌ നാലിന് ഷാജി എൻ കരുൺ ചത്വരം നാടിന് സമർപ്പിക്കും. 20, 21 തീയതികളിൽ വൈകിട്ട് അഞ്ചിന് വിവിധ കലാപരിപാടികളും ചത്വരത്തിൽ അരങ്ങേറും. 
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡിപിആർ തയ്യാറാക്കി ഏറ്റെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. നഗരസഭ 50 ലക്ഷം രൂപയാണ്‌ ഇതിനായി വകയിരുത്തിയത്. 
തുറന്ന വേദിക്കുപുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കി. തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയും. 
വടകരയുടെ കലാ സാംസ്കാരിക കായികപ്പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുവർ ശിൽപ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നു. 
സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top