23 December Monday

സഹകരണ മെറ്റീരിയൽ ബാങ്ക്
പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

വെള്ളിയൂരിൽ ആരംഭിച്ച സഹകരണ മെറ്റീരിയൽ ബാങ്ക് എൻ എം ഷീജ ഉദ്ഘാടനംചെയ്യുന്നു

 

പേരാമ്പ്ര
നിർമാണ മേഖലക്ക്‌‌ ആവശ്യമായ സിമന്റും കമ്പിയും ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ സഹകരണ മെറ്റീരിയൽ ബാങ്ക് വെള്ളിയൂരിൽ പ്രവർത്തനം തുടങ്ങി. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ലേബർ കോ ഓപ്പറേറ്റീവ് ഫെഡറേഷനാണ് (ലേബർഫെഡ്) മെറ്റീരിയൽ ബാങ്ക് ആരംഭിച്ചത്. ഗുണമേന്മയുള്ള നിർമാണ സാമഗ്രികൾ ന്യായവിലയ്ക്ക് പൊതുജനങ്ങൾക്കും അംഗ സംഘങ്ങൾക്കും ചെറുകിട കരാറുകാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. സിമന്റ്‌, കമ്പി, പെയിന്റ്‌, ക്രഷർ ഉൽപ്പന്നങ്ങളായ മെറ്റൽ, എം സാൻഡ്, പി സാൻഡ്, ഹോളോബ്രിക്സ്, സിമന്റ്‌ കട്ടകൾ, ഇന്റർലോക്ക്, സാനിറ്ററി ഉൽപ്പന്നങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണംചെയ്യുക. തുടർന്ന് എല്ലാ നിർമാണ സാമഗ്രികളും ഒരു കുടക്കീഴിൽ ലഭ്യമാക്കും. 
ജോയിന്റ്‌ രജിസ്ട്രാർ ജനറൽ എൻ എം ഷീജ മെറ്റീരിയൽ ബാങ്ക് ഉദ്ഘാടനം ചെയ്തു. ലേബർഫെഡ് ചെയർമാൻ എ സി മാത്യു അധ്യക്ഷനായി. അസിസ്റ്റന്റ്‌ രജിസ്ട്രാർ (പ്ലാനിങ്) രാജേഷ്‌ കുമാർ, കെ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ലേബർഫെഡ് ഭരണസമിതി അംഗം പി പി സജീവൻ സ്വാഗതവും മാനേജിങ് ഡയറക്ടർ എ ബിന്ദു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top