18 October Friday
17 ദിവസംകൊണ്ട് പെയ്തത് 
 334 മില്ലി മീറ്റര്‍ മഴ

ജില്ലയില്‍ 97 ശതമാനം അധികമഴ

സ്വന്തം ലേഖകന്‍Updated: Friday Oct 18, 2024

ഞെളിയൻ പറമ്പിൽ റോഡിലേക്ക് ചാഞ്ഞ മരം അഗ്‌നിരക്ഷാസേന മുറിച്ച് നീക്കുന്നു

 

 
കോഴിക്കോട് 
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും തുലാവർഷവും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായതോടെ ജില്ലയിൽ പെയ്യുന്നത് കനത്ത മഴ. മൂന്ന് ദിവസമായി രാവും പകലും ​നഗര–- മലയോര മേഖലകളിൽ അതിശക്തമായ മഴയാണ്. 
ജില്ലയിൽ ഒക്ടോബർ ഒന്ന് മുതൽ 17 വരെ ലഭിച്ചത് അധികമഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പരമാവധി  ലഭിക്കേണ്ടിയിരുന്നത് 169.8 മില്ലി മീറ്റർ ആയിരുന്നു. എന്നാൽ 334 മില്ലി മീറ്റർ മഴ പെയ്തു. 97 ശതമാനം അധികമഴയാണ് ഇക്കാലയളവിൽ പെയ്തത്. വ്യാഴാഴ്ച മാത്രം 65  മില്ലി മീറ്റർ മഴയുണ്ടായി. സംസ്ഥാനത്ത് വേറൊരിടത്തും ഈ സമയത്ത് ഇത്രയും കനത്ത മഴ ലഭിച്ചിട്ടില്ല. കണ്ണൂരിൽ 47 ശതമാനവും തിരുവനന്തപുരത്ത് 41 ശതമാനവും മാത്രമാണ് അധികമഴ ലഭിച്ചത്. 
ജില്ലയിൽ കുന്നുമൽ ബ്ലോക്കില്‍ 50.7 ശതമാനം, തൂണേരി 41.6, ബാലുശേരി 29. 9, കൊടുവള്ളി 27.9, കോഴിക്കോട് 32.5 എന്നിങ്ങനെ അധിക മഴ ലഭിച്ചു.  
ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ച വ്യാഴാഴ്ച രാവിലെയും ഉച്ചക്കും മഴപെയ്തെങ്കിലും വൈകിട്ടോടെ കുറഞ്ഞു. വെള്ളിയാഴ്ച നിലവില്‍ മഴമുന്നറിയിപ്പ് ഇല്ല. കേരള – ലക്ഷദ്വീപ് – കർണാടകം തീരങ്ങളിൽ വെള്ളിയാഴ്ച മീന്‍പിടിത്തത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമാണ് സാധ്യത.
രണ്ടിടങ്ങളില്‍ 
മരം വീണു
കനത്ത മഴയില്‍ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണകേന്ദ്രത്തിന് മുൻവശത്തെ വലിയ മരം കടപുഴകി വീണു. കോഴിക്കോട്–-മീഞ്ചന്ത–-രാമനാട്ടുകര–-തൃശൂർ പാതയിൽ ഏറെനേരം ​ഗതാഗതം സ്തംഭിച്ചു. കുന്നമം​ഗലം വര്യട്ട്യാക്കലില്‍ മരം വീണ് മുക്കം റോഡിലും ​ഗതാ​ഗതം തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top