22 December Sunday

കോർപറേഷൻ ശുചീകരണവിഭാഗത്തിലെ 
പകരം തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

 

പാവങ്ങാട്
കോർപറേഷനിൽ ഒരുവർഷത്തിലധികമായി ശുചീകരണ വിഭാഗത്തിൽ ജോലിയെടുക്കുന്ന പകരം ജീവനക്കാരെ അടിയന്തരമായി സ്ഥിരപ്പെടുത്തണമെന്ന് കോഴിക്കോട് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. കെ ദാസൻ അധ്യക്ഷനായി. സി ഫൈസൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മൈമൂന വരവ്‌ ചെലവും അവതരിപ്പിച്ചു. സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി കണ്ണമൂല വിജയകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, സി ഫൈസൽ, പി മൈമൂന, പി രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ദാസൻ (പ്രസിഡന്റ്), സി ഫൈസൽ (ജനറൽ സെക്രട്ടറി), പി മൈമൂന(ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top