19 December Thursday

തൊഴിലാളികള്‍ക്ക് കൂലിസ്ഥിരതയും ഇന്‍ഷുറന്‍സും നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

ലൈറ്റ് സൗണ്ട് ആൻഡ്‌ പന്തല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ലൈറ്റ് സൗണ്ട് ആൻഡ്‌ പന്തൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാ കമ്മിറ്റി രൂപീകരണ കൺവൻഷൻ സിഐടിയു ജില്ലാ ട്രഷറർ  പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. ജില്ലയിലെ ലൈറ്റ് സൗണ്ട് ആൻഡ്‌ പന്തൽ  തൊഴിലാളികൾക്ക് കൂലിസ്ഥിരതയും ഇൻഷുറൻസും നടപ്പാക്കണമെന്ന്‌ കൺവൻഷൻ ആവശ്യപ്പെട്ടു. പി രാജൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പരാണ്ടി മനോജ് എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി പരാണ്ടി മനോജിനെയും സെക്രട്ടറിയായി എം രവീന്ദ്രനെയും തെരഞ്ഞെടുത്തു. കെ കെ ലനീഷ്‌ വൈസ്‌ പ്രസിഡന്റും സി എം കരുണൻ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. പി രാജനാണ്‌ ട്രഷറർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top