ഫറോക്ക്
ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് വിറ്റുതുലയ്ക്കാനുള്ള ഗൂഢനീക്കത്തിൽ പങ്കാളികളായ കാനറാ ബാങ്കിന്റെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിൽ ബാങ്ക് റീജണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനംചെയ്തു. അഞ്ഞൂറുകോടിയോളം രൂപ ആസ്‌തിയുള്ള കമ്പനി ഛത്തീസ്ഗഢിലെ കടലാസ് കമ്പനിയുടെ പേരിൽ കൈയടക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന കാനറാ ബാങ്കിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സി ഐടിയു തീരുമാനം . ഇതിന്റെ ഭാഗമായി 23 ന് വിവിധ ബ്രാഞ്ചുകളിലേക്കും മാർച്ച് നടത്തും.
ലിങ്ക് റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.ജില്ലാ ട്രഷറർ പി കെ സന്തോഷ് അധ്യക്ഷനായി. ടി രാധാഗോപി, കെ ജയപ്രകാശ്, പി ജയപ്രകാശൻ, എം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..