18 October Friday
ഒഴിവായത് വൻ ദുരന്തം

കിണറും കുളിമുറിയും 
ഭൂമിക്കടിയിലേക്ക് 
താഴ്ന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

അയനിയുള്ളതിൽ കുമാരന്റെ വീടിനോട് ചേർന്ന കുളിമുറിയും കിണറും 
ഇടിഞ്ഞുതാഴ്ന്ന നിലയിൽ

വടകര
കനത്ത മഴയിൽ കിണറും കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നു. വില്യാപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന അയനിയുള്ളതിൽ കുമാരന്റെ വീടിനോട് ചേർന്നുള്ള കിണറും കുളിമുറിയുമാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴം രാവിലെ ആറോടെയാണ് സംഭവം. 
23 കോൽ ആഴമുള്ള കിണർ മുകൾ ഭാഗം വരെ ചെങ്കല്ല് കൊണ്ട് കെട്ടിയതാണ്. കുളിമുറിയുടെ മെയിൻ സ്ലാബ് മാത്രമേ കാണാനുള്ളൂ. രാവിലെ കുമാരന്റെ ഭാര്യ നാരായണി വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ കുളിമുറി വാർപ്പ്‌ അടർന്ന് വീണുതുടങ്ങി. കുലുക്കവും അനുഭവപ്പെട്ടു. ഓടിമാറിയില്ലായിരുന്നെങ്കിൽ നാരായണിയും ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകുമായിരുന്നു.  ഇനിയും മണ്ണിടിച്ചിൽ ഉണ്ടായാൽ വീടും തകർന്നുപോകാൻ സാധ്യതയുണ്ട്. കുമാരനും ഭാര്യ നാരായണിയും മകൻ ജയേഷുമാണ് വീട്ടിൽ താമസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top