22 November Friday
വിലങ്ങാട് ഉരുൾപൊട്ടൽ

വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

വിദഗ്ധ സംഘം വിലങ്ങാട്ടെ വീടുകളിൽ പരിശോധന നടത്തി വിവരം ശേഖരിക്കുന്നു

 

 
നാദാപുരം
വിലങ്ങാട്  ഉരുൾപൊട്ടലിൽ  നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ജില്ലാ ഭരണവിഭാഗം നിയോഗിച്ച വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധിച്ചു. വീട്ടുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കുമുണ്ടായ ആഘാതം പഠിക്കാനാണ് നാല് ടീമായി പരിശോധന നടത്തുന്നത്. 20ന് മുമ്പ് റിപ്പോർട്ട്  കലക്ടർക്ക് സമർപ്പിക്കും. 
മഞ്ഞച്ചീളി, പാനോം, വലിയ പാനോം, ആനക്കുഴി, മാടാഞ്ചേരി, കുറ്റപ്പൂർ, പന്നിനിയേരി, വായാട് മേഖലകളിലാണ് പരിശോധന. മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഇരുനൂറിലേറെ വീടുകളിൽ സംഘം പരിശോധന നടത്തി. പൂർണമായി തകർന്ന വീട്, വിണ്ടുകീറിയ വീടുകൾ, ഭീഷണി നേരിടുന്ന വീടുകൾ, വാസയോഗ്യമല്ലാതായ വീടുകൾ, കടകൾക്കും കെട്ടിടങ്ങൾക്കുമുള്ള ബലക്ഷയം  എന്നിങ്ങനെ തരംതിരിച്ച് റിപ്പോർട്ട് നൽകും. അവധി ദിവസങ്ങളിലും   പ്രത്യേക സംഘം പരിശോധന‌ക്കിറങ്ങി. ജിയോളജി, എൽഎസ്ജിഡി, പൊതുമരാമത്ത് വകുപ്പ് , ആരോഗ്യ വകുപ്പ് ,റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top