23 December Monday

ആടുകളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

തെരുവുനായ്‌ക്കൾ ആടുകളെ കടിച്ചുകൊന്ന നിലയിൽ

പേരാമ്പ്ര
തെരുവുനായ്‌ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. പന്തിരിക്കരക്കടുത്ത് പുതിയോട്ടുംകരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ കറവയുള്ള ആടിനെയും രണ്ട് ആട്ടിൻകുട്ടികളെയുമാണ്  നായ്‌ക്കൾ കൂട്ടിൽക്കയറി കടിച്ചുകൊന്നത്. ആടുകളെ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. ചൊവ്വ രാത്രിയിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറിക്കും മൃഗാശുപത്രിയിലും പരാതി നൽകിയിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top