19 December Thursday

കാട്ടാനശല്യം: എംഎൽഎയും 
കർഷകസംഘം നേതാക്കളും സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കാട്ടാനശല്യം രൂക്ഷമായ പുന്നക്കൽ മേഖല ലിന്റോ ജോസഫ് എംഎൽഎയും കർഷകസംഘം നേതാക്കളും സന്ദർശിക്കുന്നു

തിരുവമ്പാടി
കാട്ടാന കൃഷി നശിപ്പിക്കുന്ന പുന്നക്കൽ ചളിപ്പൊയിൽ ഓളിക്കൽ മേഖലയിലെ  സ്ഥലങ്ങൾ ലിന്റോ ജോസഫ് എംഎൽഎയും കർഷകസംഘം നേതാക്കളും സന്ദർശിച്ചു. കാട്ടാനശല്യം തടയാൻ വനാതിർത്തികളിൽ വേലി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എംഎൽഎ പറഞ്ഞു. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതം നൽകണമെന്നും പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ച്‌ വേലിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കണമെന്നും എംഎൽഎ നിർദേശിച്ചു. കൃഷിനാശം സംഭവിച്ച കർഷകർ അപേക്ഷ കൊടുക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു. വനം റെയ്‌ഞ്ച് ഓഫീസർ ഷജീസ്, ആർആർടി അംഗങ്ങൾ, കർഷകസംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ്‌ സി എൻ പുരുഷോത്തമൻ, പി എ ഫിറോസ് ഖാൻ, ജമീഷ് ഇളംതുരുത്തിയിൽ, പി ജെ ജിബിൻ, അജയ് ഫ്രാൻസ്‌ എന്നിവരും ഒപ്പമുണ്ടായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top