19 December Thursday

ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ
മരം കടത്താനുള്ള ശ്രമം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികൾ

മലയോരത്ത് ഉരുൾപൊട്ടലിൽ പാലൂർ, പന്നിയേരി, കുറ്റല്ലൂർ എന്നീ സ്ഥലങ്ങളിൽ ഒഴുകിവന്ന് പുഴയിൽ തങ്ങിയ മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നതായി പരാതി. രണ്ട് പിക്കപ്പ് വാഹനത്തിൽ എത്തിച്ച മരം കയറ്റി അയക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
പുഴയുടെ അരികിൽനിന്ന്‌ മരം മുറിച്ച് ചെറിയ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിയതിനുശേഷം അവിടെനിന്ന്‌ വലിയ വാഹനത്തിൽ വിൽപ്പനയ്‌ക്കായി കയറ്റി അയക്കുകയാണ്.
മലയോരത്ത് പലയിടങ്ങളിൽ നിരവധി മരങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. ഇവ പഞ്ചായത്ത് ഏറ്റെടുത്ത് ദുരിതാശ്വാസപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മരം കൊള്ളക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top