06 October Sunday

ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

 

കോഴിക്കോട്‌
ഫുട്ബോൾതാരവും പരിശീലകയുമായ  ഈസ്റ്റ്‌‌ വെള്ളിമാട്‌കുന്ന് നമ്പൂരിക്കണ്ടി മാമ്പറ്റ മൻസിലിൽ ഫൗസിയ മാമ്പറ്റ (50) നിര്യാതയായി.  അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  വെള്ളിയാഴ്‌ച പുലർച്ചെ  രണ്ടിനായിരുന്നു‌ അന്ത്യം.  35 വർഷം കളിക്കാരിയായും പരിശീലകയുമായി കായികരംഗത്ത്‌ സജീവമായിരുന്നു.  2002 മുതൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകയായിരുന്നു. നടക്കാവ് ഗേൾസ് എച്ച്‌എസ്‌എസിലെ കുട്ടികളെ പരിശീലിപ്പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കലിക്കറ്റ്‌ വാഴ്‌സിറ്റി വനിതാ ഫുട്‌ബോൾ പരിശീലകയുമായിരുന്നു. ഫുട്ബോളിനൊപ്പം ഹാൻഡ് ബോളിലും ഭാരോദ്വഹനത്തിലും ദേശീയ മെഡലുകൾ നേടിയിട്ടുണ്ട്‌.  തിരൂരിലെ പരേതനായ മൊയ്‌തുവിന്റെയും മറിയംബിയുടെയും മകളാണ്‌. സഹോദരങ്ങൾ: അഷറഫ്‌, നജീബ്‌, ഹാരിസ്‌, ജമീല, ഷക്കീല, നസീമ, റംല, സീനത്ത്‌, പരേതനായ മുനീർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top