23 December Monday

ടാങ്കർ ലോറിയിൽനിന്ന്‌ 
സിലിണ്ടർ വേർപെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

അമ്പലപ്പടിയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് വേര്‍പെട്ട സിലിണ്ടര്‍ മാറ്റുന്നു

കോഴിക്കോട്‌ 
ദേശീയപാത ബൈപാസിൽ അമ്പലപ്പടി അടിപ്പാതയ്‌ക്ക്‌ സമീപം ക്യാപ്‌സ്യൂൾ  സിലിണ്ടർ വഹിച്ചുവന്ന ലോറിയിൽനിന്ന്‌ സിലിണ്ടർ വേർപെട്ടു. വെള്ളി രാത്രി പത്തോടെയുണ്ടായ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടിപ്പാതയ്‌ക്കു സമീപത്തുവച്ച്‌  സിലിണ്ടർ ലോറിയിൽനിന്ന്‌ വേർപെടുകയായിരുന്നു. ടാങ്കറിൽ ഇന്ധനം നിറച്ചിട്ടില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ക്രെയിൻ ഉപയോഗിച്ച് സിലിൻഡർ മാറ്റി. എലത്തൂർ പൊലീസും വാർഡ് കൗൺസിലർ ഇ പി സഫീന, വാർഡ് കൺവീനർ സി വി ആനന്ദ് കുമാർ തുടങ്ങിയവരും സ്ഥലത്ത്‌ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top