25 December Wednesday

പി കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച പി കൃഷ്‌ണപിള്ള അനുസ്‌മരണം 
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയുടെ 76ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം,  സിപിഐ സംയുക്താഭിമുഖ്യത്തിലാണ്‌ ദിനാചരണം സംഘടിപ്പിച്ചത്‌. കോഴിക്കോട്‌ ടൗൺഹാളിൽ  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി പി കെ നാസർ  അധ്യക്ഷനായി.  അജയ്‌ ആവള,  ടി പി ദാസൻ, എൽ രമേശൻ, പ്രജേഷ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ദാമോദരൻ സ്വാഗതം പറഞ്ഞു.  മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.  
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ  മന്ദിരത്തിൽ  ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റിൽ  ബ്യൂറോ ചീഫ്‌ പി വി ജീജോ പതാക ഉയർത്തി.  പാർടി ഓഫീസുകളിലും  ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തി.  വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ സമ്മേളനവും നടത്തി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top