22 December Sunday

വ്യാജവാർത്തകൾക്കെതിരെ പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
വയനാട് ചൂരൽമല ദുരന്തബാധിതർക്ക് ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്‌ക്കാനും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുതലക്കുളത്ത്‌ സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ,  ദിപു പ്രേംനാഥ്, കെ എം നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ ഷാജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top