22 November Friday

കോഴിക്കോട് സ്വദേശിയുടെ 67 ലക്ഷം തട്ടി; പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

 

കോഴിക്കോട് 
ട്രേഡിങ്ങിലൂടെ വരുമാനമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽനിന്ന്‌ 67 ലക്ഷം രൂപ തട്ടിയ തമിഴ്നാട്  സ്വദേശി പിടിയിൽ. വെല്ലൂര്‍ വാണിയമ്പാടി ന്യൂ ടൗണ്‍ ജീവന​ഗറില്‍ മുബഷീർ ഷെയ്ക്കിനെ(29)യാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ കെ ആർ രഞ്ജിത് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 18ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ എമി​ഗ്രൻസ് വിഭാ​ഗം തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു. 
പെർമനന്റ് കാപിറ്റൽ എന്ന പേരിൽ ഫോറക്സ് ട്രേഡിങ് വഴി വരുമാനം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുകൾ വഴി മെസേജുകൾ അയച്ച് വിശ്വസിപ്പിച്ച് കോഴിക്കോട്  സ്വദേശിയെക്കൊണ്ട് പലപ്പോഴായി പണം നിക്ഷേപിപ്പിച്ചു. എന്നാൽ അടച്ച പണമോ ലാഭവിഹിതമോ നൽകിയില്ല. തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്താണ് തട്ടിയെടുത്ത പണം മുബഷീർ ഷെയ്ക്ക് ഉപയോ​ഗിച്ചത്. ഈ അക്കൗണ്ടുകളിലൂടെ  ക്രിപ്റ്റോ കറൻസി ആക്കി മാറ്റുകയായിരുന്നു. രണ്ടുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 
എസ്ഐമാരായ എം വിനോദ് കുമാർ, പി പ്രകാശ്, സീനിയർ സിപിഒമാരായ കെ ആർ ഫെബിൻ, പി വി രതീഷ്, സിപിഒ ഷമാന അഹമ്മദ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top