14 November Thursday

കടലുണ്ടി വാവുത്സവം നവം.1ന്; കൊടിയേറ്റം 26നും ജാതവൻ 
പുറപ്പാട് 30നും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

 കടലുണ്ടി

 മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാകുന്ന പ്രസിദ്ധമായ  കടലുണ്ടി വാവുത്സവം നവംബർ ഒന്നിന്.  ഉത്സവത്തിന്റെ വരവറിയിച്ച് 26ന് രാവിലെ ഏഴിന് പേടിയാട്ട് കാവിലും  28ന് കുന്നത്ത് നമ്പ്യാർ തറവാട്ടിലും കൊടിയേറും.  
 വാവുത്സവത്തിന്റെ വിളംബരമായ ജാതവൻ പുറപ്പാട് 30ന്  പകൽ മൂന്നിന് മണ്ണൂർ കാരകളി കുന്നിലെ ജാതവൻകോട്ടയിൽ നിന്നാരംഭിക്കും. പാൽവർണ പുള്ളിക്കുതിരപ്പുറത്തേറി ജാതവൻ കടലുണ്ടിയിലെ ഊരുകൾ ചുറ്റി  ഉത്സവദിവസമായ  നവംബർ ഒന്നിന്‌ പുലർച്ചെ വാക്കടവ് തീരത്തെത്തും.   കടലിലെ നീരാട്ടും കഴിഞ്ഞ് എഴുന്നള്ളത്ത് ആരംഭിക്കും. കുന്നത്ത്‌ തറവാട്ടിലും കറുത്തങ്ങാട്ടുമെത്തിയശേഷം വൈകിട്ട് നാലിന് പേടിയാട്ടുകാവിലെത്തും. തുടർന്ന്  നിവേദ്യസമർപ്പണശേഷം കുടികൂട്ടൽ ചടങ്ങോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top