27 December Friday

കെബിഇഎഫ് സംസ്ഥാന സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ് ബെഫി) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ് ബെഫി) പ്രഥമ സംസ്ഥാന സമ്മേളനം ഡിസംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് നടക്കും. കേരള ബാങ്ക് കോഴിക്കോട് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ  ഉദ്ഘാടനംചെയ്തു. കെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സമ്മേളന വിശദീകരണം നടത്തി. കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, വി പി രാജീവൻ (കെഎസ്ടിഎ), കെ കെ മുഹമ്മദ്, സി രാജീവൻ (ബെഫി), സി എച്ച് ബാലകൃഷ്ണൻ (കെബിആർഎഫ്), സന്തോഷ് (ബിഎസ്എൻഎൽഇയു), സുരേഷ് (ഡിആർഇയു) തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി ട്രഷറർ പി വി ജയദേവ് സ്വാഗതവും ജില്ലാ സെക്രട്ടറി ടി പി അഖിൽ നന്ദിയും പറഞ്ഞു.
 501 അം​ഗ സ്വാ​ഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: മേയർ ബീന ഫിലിപ്പ് (ചെയർപേഴ്‌സൺ),  പി പ്രേമാനന്ദൻ (ജനറൽ കൺവീനർ),  ടി പി അഖിൽ (കൺവീനർ), എം വി ധർമജൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top